Book Name in English : Oru theruvinte katha
മനുഷ്യനും പട്ടിക്കും ഒരേ കുപ്പത്തൊട്ടിയില്‍ നിന്ന് ഭക്ഷിക്കാം; ഒരേ പീടികക്കോലായില്‍ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാം . . . അതാണു തെരുവ് . ഇവിടെ വേദനകളും നെടുവീര്‍പ്പുകളും പട്ടിണിയുമുണ്ട് . സ്വാതന്ത്ര്യവും സമത്വവുമുണ്ട് . സമുദായം വിസര്‍ജിച്ച ജീവിതപിണ്ഡങ്ങളുടെ തൊട്ടിലാണ് തെരുവ് . എച്ചിലിലകള്‍, ചീഞ്ഞപച്ചക്കറികള്‍, ഉടഞ്ഞ പിഞ്ഞാണങ്ങള്‍ . . . . ഒക്കെ കുപ്പത്തൊട്ടിയില്‍ എറിയപ്പെടുന്നു . അത്തരത്തിലായിത്തീര്‍ന്ന ജീവിതങ്ങളാണ് കൂനന്‍ കണാരനും ഇറച്ചിക്കണ്ടം മൊയ്‌തീനും പെരിക്കാലന്‍ അന്ത്രുവും കേളു മാസ്‌റ്ററും നൊണ്ടിപ്പറങ്ങോടനും മറ്റും . . .
രക്‌തവും മാംസവുമുളള മനുഷ്യജീവികളായിരുന്നു ഒരിക്കല്‍ ഇവര്‍ . ജീവിതമാകുന്ന മഹാനാടകത്തില്‍ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തര്‍ധാനം ചെയ്‌തു . ശവക്കുഴിയില്‍, പട്ടടയില്‍ അല്ലെങ്കില്‍ വെറും മണ്ണില്‍ ഇവര്‍ മാഞ്ഞുപോയി . ചരിത്രത്തില്‍ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല . പക്ഷെ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊളളുന്നു . പുതിയ കോലങ്ങള്‍ ഇവിടെ കെട്ടിയാടപ്പെടുന്നു . പുതിയ കാല്‍പ്പാടുകള്‍ പഴയ കാല്‍പ്പാടുകളെ മായിക്കുന്നു . . . ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടര്‍ന്നു പോകുന്നു .
1962 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി
Write a review on this book!. Write Your Review about ഒരു തെരുവിന്റെ കഥ Other InformationThis book has been viewed by users 9167 times