Book Name in English : Oru Yathrikayudey Passport
സഞ്ചാരങ്ങളെ വ്യവസ്ഥപ്പെടുത്തുന്ന ആധുനിക സമൂഹത്തിൻ്റെ ക്രമപ്പെടു ത്തലാണ് പാസ്പോർട്ടുകൾ. ഓരോ പാസ്പോർട്ടും സ്വപ്‌നങ്ങൾ ഉള്ളടക്കം ചെയ്ത ജീവിതത്തിൻ്റെ സൂക്ഷ്‌മ സ്‌പർശനങ്ങളാണ്. അവയിലെ ഉണങ്ങി യതും ഉണങ്ങാത്തതുമായ മഷിയടയാളങ്ങളാൽ രാജ്യങ്ങൾ അതിരുകൾ പങ്കി ടുന്നു. പൗരത്വത്തിനും അഭയാർത്ഥിത്വത്തിനുമിടയിലെ വന്മതിലുകളാണ് ഒരർത്ഥത്തിൽ പാസ്പോർട്ടുകൾ. മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചുഷ ണങ്ങളുടെ ബാക്കിപത്രമാണ് അഭയാർത്ഥിത്വം. ഓരോ മനുഷ്യനിലും ഒരഭയാർത്ഥിയുണ്ട്. ഇടങ്ങളിൽ ഇടങ്ങളുറ്റുപോയവർ... ഇടമന്വേഷിച്ചലഞ്ഞു നട ഷവർ. കാവ്യയാത്രയിലെ ഈ കാഴ്‌ചകൾ ശോദയുടെ കവിതയുടെ ജീവബിന്ദു ക്കളാണ്. ഈ ജീവബിന്ദുക്കളാണ് കവിതയ്ക്ക് വായിക്കാനുള്ള പ്രേരണ നൽകുന്നത്.
കുരീപ്പുഴ ശ്രീകുമാർWrite a review on this book!. Write Your Review about ഒരു യാത്രികയുടെ പാസ്പോർട്ട് Other InformationThis book has been viewed by users 84 times