Book Name in English : Pathansum Ente Jeevithavum
ഒരു പ്രത്യേക സാഹചര്യത്തിൽ വീടും നാടുമുപേക്ഷിച്ച് ജീവനോപാധികൾ തേടിയുള്ള യാത്രയിൽ ഇംഗ്ലണ്ടിൽ എത്തപ്പെട്ട ഒരു പതിനാറുകാരൻ, ഭാഷയുടെയും സാമൂഹികവ്യവസ്ഥിതികളുടെയും അപരിചിതത്വം മറികടന്ന് ലണ്ടനിലെ ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഉന്നതവിജയം നേടിയ കഥ. തൃശ്ശൂരിന്റെ സ്വകാര്യ അഹങ്കാരമായ പത്തൻസിന്റെ ഉടമ എന്ന നിലയിൽ അറിയപ്പെടുമ്പോഴും ലോകമാകെ ബിസിനസ്സുള്ള കെ.കെ. സദാനന്ദന്റെ ആരും അറിയാത്ത കഥകൾ. അസാദ്ധ്യമായി ഒന്നുമില്ലെന്നും ഒരു വ്യക്തിയുടെ ഇച്ഛാശക്തിയാൽ എല്ലാം സാദ്ധ്യമാണെന്നും തന്റെ ജീവിതംകൊണ്ട് തെളിയിച്ച ജൈത്രയാത്ര. ഒട്ടേറെ രസകരമായ ജീവിത മുഹൂർത്തങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന പ്രചോദനാത്മകമായ ആത്മകഥ. ഈ ജീവിതത്തിന്റെ തുറന്ന ഏടുകൾ വായനക്കാർക്കായി തുറക്കുമ്പോൾ, വരുംതലമുറയ്ക്ക് അനേകം വാതായനങ്ങൾ തുറന്നിടുകയാണ്.Write a review on this book!. Write Your Review about പത്തൻസും എന്റെ ജീവിതവും Other InformationThis book has been viewed by users 501 times