Book Name in English : Pathummayude Aadum Thiranjedutha Novellakalum
തന്റേതു മാത്രമായ വാക്കുകളും പ്രയോഗങ്ങളുംകൊണ്ട് മലയാളത്തിലെ മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന മൗലികപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. എല്ലാ കാലത്തിലുമുള്ള എല്ലാ മനുഷ്യര്‍ക്കുമായി കഥ പറഞ്ഞ ബഷീറിനെ ഓരോ തലമുറയും അതാത് കാലഘട്ടത്തിന്റെ എഴുത്തുകാരനായി കണക്കാക്കുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതും കാലാതിവര്‍ത്തിയും ആയി. ആ കഥകള്‍ അദ്ദേഹം മെനഞ്ഞെടുത്തതാകട്ടെ സ്വന്തം അനുഭവങ്ങളില്‍ നിന്നും. ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയതിന്റെ പ്രധാനകാരണവും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തായിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് കൃതികള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പാത്തുമ്മായുടെ ആടും തിരഞ്ഞെടുത്ത നോവെല്ലകളും. സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് പ്രധാന കഥാപാത്രമായ പാത്തുമ്മായുടെ ആട് വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള കുടുംബവീട്ടില്‍ കഴിയവേ 1954ല്‍ ആണ് ബഷീര്‍ എഴുതുന്നത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നുകൂടി പേരുള്ള ഈ നോവലില്‍.Write a review on this book!. Write Your Review about പാത്തുമ്മായുടെ ആടും തിരഞ്ഞെടുത്ത നോവെല്ലകളും Other InformationThis book has been viewed by users 4415 times