Book Name in English : Pennila
വിഷ്ണുമായയുടെ ഓരോ വാക്കും ദിവ്യാസ്ത്രങ്ങൾ പോലെയാണ്. തൊടുത്തയച്ചാൽ അത് വായനക്കാരെ ഛിന്നഭിന്നമാക്കി കൃത്യമായി എഴുത്തുകാരിയുടെ ആവനാഴിയിൽ തിരികെയെത്തുന്നു. അതിന്റെ മൂർച്ചയിൽ വായനക്കാരെപ്പോലെ എഴുത്തുകാരിക്കും മുറിവേൽക്കുന്നു.
– അഖിൽ കെ.
സൃഷ്ടികർമ്മത്തിലേർപ്പെടുന്ന ദൈവവുമായി ജനിമൃതിസമസ്യകളുടെ പൊരുളിനെക്കുറിച്ചു തർക്കിക്കുകയും നീതിയുടെ സ്ത്രീ-പുരുഷ ഭേദത്തിന്റെ പേരിൽ ദൈവത്തെ ചോദ്യംചെയ്യുകയും ചില നേരങ്ങളിൽ മഹാവ്യസനങ്ങളുടെ കടലിൽ മുങ്ങിത്താഴുന്ന
ദൈവത്തിനു കൂട്ടിരിക്കുകയും ചെയ്യുന്ന ജാനകി. ജീവിച്ചുതീർക്കാൻ സ്വയം വെട്ടിയുണ്ടാക്കിയ ഏകാന്തപാതപോലും പുരുഷാധിപത്യത്തിന്റെ കടുംനിഴലുകളിൽനിന്ന് മുക്തമല്ലെന്നറിഞ്ഞ് ആത്മവഞ്ചനയ്ക്കൊരുങ്ങാതെ ആത്മാദരത്തിന്റെ സൂര്യവെളിച്ചം തേടുന്ന കമല… പുരുഷലോകത്തിന്റെ അളവുകോലുകളാലുള്ള നിർണ്ണയങ്ങളിൽനിന്നു പുറത്തുകടക്കുന്ന കഥാപാത്രങ്ങളിലൂടെ സ്ത്രീജീവിതത്തെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന.
വിഷ്ണുമായ എം.കെ യുടെ ആദ്യ നോവൽWrite a review on this book!. Write Your Review about പെണ്ണില Other InformationThis book has been viewed by users 721 times