Book Name in English : Pookkaran
ആലഭാരങ്ങളില്ലാതെ നല്ലൊരു കഥ എഴുതാൻ സിദ്ധി മാത്രമല്ല നിഷ്ഠയും സാധനയുമാവശ്യമുണ്ട്. സലീം ഷെരീഫിന്റെ ഓരോ കഥയിലും കാണാം ചെറിയ ചെറിയ അതിശയങ്ങളുടെ ചാരുത. ചുരുങ്ങിയ വാക്കുകൾകൊണ്ട് നിഗൂഢത യുണ്ടാക്കുകയും അഴിച്ചുനീക്കുകയും ചെയ്യുന്ന വിരുത്. ഭാവനയ്ക്കും ജീവിതത്തിനുമിടയിലെ അതിരിനെക്കുറിച്ച് കൃത്യമായ ബോധ്യം. വെള്ളക്കടലാസിനു മുന്നിൽ തപസ്സിരിക്കുന്നവന്റെ പേനയിൽനിന്ന് അട്ടകൾ ഇറങ്ങിവരുന്നു. ഉണർന്നു കിടക്കുന്നവന്റെ നിഴൽ കൂർക്കം വലിച്ചുറങ്ങുന്നു. പൂക്കൾ വിഷമാകുന്നു. അടുത്ത നൊടിയിൽ അവ യാഥാർത്ഥ്യത്തിലേക്കു മടങ്ങുകയായി. പുതുകഥയുടെ യൗവനം സലീം ഷെരീഫിന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. - പി.എഫ്. മാത്യൂസ്Write a review on this book!. Write Your Review about പൂക്കാരന്‍ Other InformationThis book has been viewed by users 702 times