Book Name in English : Prakshobhakari
മനുഷ്യനെ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളുടെ മമോഹരവും ഗഹനവുമായ പഠനമാണ് പ്രക്ഷോഭകാരി എന്ന ഗ്രന്ഥം.ചരിത്രം അനിവാര്യവും സ്വയം മുന്നോട്ട് കുതിക്കുന്നതുമായ ഒരു യാത്രാ പഥത്തിലാണ് എന്ന ആശയത്തെ കാമു എതിര്‍ക്കുന്നു. ചരിത്രനിര്‍മ്മിതി എന്നപേരില്‍ നടന്നിരുന്ന വിപ്ലവങ്ങളുടെ കാലത്ത് അനേകം കുറ്റകൃത്യങ്ങള്‍ അരങ്ങേറിയിരുന്നു എന്ന് കാമു ചൂണ്ടിക്കാണിക്കുന്നു.ഫ്രഞ്ച്-റഷ്യന്‍ വിപ്ലവങ്ങള്‍ മനുഷ്യാവകാശ സംരക്ഷണങ്ങള്‍ ആയിരുന്നോ? അതോരാഷ്ട്രീയമായ തീവ്രവാദം നടപ്പിലാക്കിയിരുന്ന സന്ദര്‍ഭങ്ങളോ? വിപ്ലവം യാഥാര്‍ത്ഥ്യമാകുന്നതോടെ വിപ്ലവകാരി സ്ഥാപനവത്കരിക്കപ്പെട്ട ഒരവസ്ഥയുടെ വക്താവായി മാറുന്നു എന്നും കാമു സൂചിപ്പിക്കുന്നു. അറുപതുകളില്‍ കാമു നമ്മെ വേര്‍പിരിഞ്ഞു. ലോക കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈഗ്രന്ഥത്ത്തിലെ നിഗമനങ്ങളെയും സാര്‍ത്ര്-കാമു സംവദങ്ങളെയും സമകാലിക ലോകം സസൂക്ഷ്മം വിലയിരുത്തുന്നു.
Write a review on this book!. Write Your Review about പ്രക്ഷോഭകാരി Other InformationThis book has been viewed by users 1829 times