Book Name in English : Puthenkalavum Arivalum Bhoothappattun
മുദ്രാവാക്യപ്രായമായ വിപ്ലവപ്പാട്ടുകള്‍ക്ക് ജനകോടികളെ ആവേശഭരിതരാക്കാന്‍ കഴിയുമെന്ന മൂല്യം നിഷേധിക്കാനാവതല്ലെങ്കിലും നിലനില്‍ക്കുന്ന കലാമൂല്യം മുറ്റിയ, ശില്പഭംഗി തികഞ്ഞ
വിപ്ലവകവിതകള്‍ രചിച്ച ഇടശ്ശേരി താല്‍ക്കാലികമായ സമൂഹസേവനം നിര്‍വ്വഹിക്കുന്ന
വിപ്ലവഗാനങ്ങളുടെ രചയിതാക്കളെക്കാള്‍ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കും.
ആയിരക്കണക്കിന് വിപ്ലവഗാനങ്ങള്‍ കാലാഗ്നിയില്‍ ചാമ്പലായിപ്പോകുമ്പോള്‍ ഇടശ്ശേരിയുടെ പുത്തന്‍കലവും അരിവാളും ആ അഗ്നിയില്‍ ഭസ്മമായിപ്പോവാതെ അവശേഷിക്കും. നരവര്‍ഗ്ഗത്തിന്റെ മൗലികഭാവങ്ങളിലൊന്നിനെ ഉന്മൂലനം ചെയ്യുന്ന പൂതപ്പാട്ട് കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആവര്‍ത്തിച്ചാസ്വദിക്കാനും സ്മരണയില്‍ താലോലിക്കാനുമുതകുന്ന ഒരൊന്നാന്തരം മിത്താണ്.
Write a review on this book!. Write Your Review about പുത്തന്‍ കലവും അരിവാളും ഭൂതപ്പാട്ടും Other InformationThis book has been viewed by users 8529 times