Book Name in English : Putuyugam Srishticha Punnapra-Vayalar
ലോകത്തെയാകെ രാഷ്ട്രീയമായി ആധുനിക യുഗത്തിലേക്കു നയിച്ച ഗ്രന്ഥമാണ് 1848 ൽ പ്രസിദ്ധീകരിച്ച കമ്യൂണിസ്‌റ്റ് മാനിഫെസ്റ്റോ. അതിന്റെ പ്രതിധ്വനിയെന്നവണ്ണമാണ് പുന്നപ്രയിലും വയലാറിലുമായി 1946 ഒക്ടോബർ 22 മുതൽ 27 വരെ നടന്ന പൊതുപണിമുടക്കും ജീവൻ ബലിയർപ്പിച്ചുള്ള ത്യാഗോജ്വല സമരവും നടന്നത്. ഇന്ത്യയിലാകെ അക്കാലത്ത് ധാരാളം തൊഴിലാളി കർഷക മുന്നേറ്റങ്ങൾ നടന്നു. ജന്മിത്തത്തിൻ്റെയും രാജഭരണത്തിൻ്റെയും കിരാത വാഴ്ച്ച അവസാനിപ്പിക്കുക എന്നതു മാത്രമായിരുന്നില്ല, ബ്രിട്ടിഷ് അടിമത്തത്തെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് ഉയരുക എന്ന ലക്ഷ്യവും ആ സമരസഖാക്കൾക്ക് ഉണ്ടായിരുന്നു. നൂറുകണക്കിന് രക്തസാക്ഷികളെ സ്യഷ്ടിച്ച പുന്നപ്ര-വയലാർ സമരം കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുകയാണുണ്ടായത്.Write a review on this book!. Write Your Review about പുതുയുഗം സ്യഷ്ടിച്ച പുന്നപ്ര-വയലാർ Other InformationThis book has been viewed by users 27 times