Book Name in English : ramanan
രമണന്‍ , 12മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ
ഗ്രാമീണ വിലാപകാവ്യമാണ് രമണന്‍. ചങ്ങന്പുഴയെ പ്രസിദ്ധിയുടെ ഉയരങ്ങളിലെത്തിക്കാന്‍ ഈ കാവ്യത്തിനു കഴിഞ്ഞു. ചങ്ങന്പുഴയുടെ ആത്മമിത്രവും കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയാണ് രമണന്‍റെ രചനയ്ക്കു നിദാനം. സാന്പത്തിക ഉച്ചനീചത്വങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ഭഗ്നപ്രണയകാവ്യം മലയാള കാവ്യലോകത്തിലെ ശ്രദ്ധേയമായ വ്യതിയാനത്തിനും നിമിത്തമായി. സംഗീതമാധുര്യവും രൂപപ്പൊലിമയും സാരള്യവും തെളിഞ്ഞു നിന്ന ഈ കൃതി ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ മറ്റൊരു മഹാഗ്രന്ഥത്തിനും നേടാനാവാത്ത ജനപ്രീതിയാര്‍ജ്ജിച്ചു. ഈ കൃതിയുടെ അന്പതില്‍പ്പരം പതിപ്പുകള്‍ ഇതിനകം വെളിച്ചം കണ്ടു. രണ്ടു ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞു. ‘മലയാളത്തില്‍ ഇങ്ങനെയും ഒരനുഭവമോ’ എന്നു പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ട് അത്ഭുതം കൊള്ളിച്ച ഈ ശ്രേഷ്ഠകൃതിയുടെ പുതിയൊരു പതിപ്പ് മംഗളോദയം ഇപ്പോള്‍ പുറത്തിറക്കുന്നു. മലയാള സാഹിത്യത്തിലെ ഈ ‘അപൂര്‍വ്വ വിസ്മയം’ പ്രസിദ്ധപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് അനല്പമായ ആഹ്ലാദവും അഭിമാനവുമുണ്ട്.Write a review on this book!. Write Your Review about രമണന്‍ Other InformationThis book has been viewed by users 5672 times