Book Name in English : Randu Kombulla Muni
ഒരു പ്രാവിനു നൽകിയ വാക്കു പാലിയ്ക്കാൻ സ്വന്തം മാംസം മുറിച്ചുനൽകാൻ തയ്യാറായ മുനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ? ഉപവിഷ്ടനായ ഏതൊരാൾക്കും നീതിപൂർവ്വകമായ വിധി പ്രഖ്യാപിയ്ക്കാനുള്ള നിസ്തുലമായ കഴിവു പ്രദാനം ചെയ്യുന്ന സിംഹാസനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇരു കൈകളുമില്ലെങ്കിലും മനോഹരമായ ശില്പങ്ങൾ നിർമ്മിയ്ക്കാൻ കഴിഞ്ഞ അതുല്യനായ ശില്പിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദൈവങ്ങൾക്കിടയിലെ വഴക്കുകളിൽ നിന്നും മുനിമാർക്ക് പറ്റിയ അബദ്ധങ്ങളിൽ നിന്നും തുടങ്ങി രാജാക്കന്മാരുടെ നന്മകളിലേയ്ക്കും സാധാരണ മനുഷ്യരുടെ സ്വഭാവഗുണങ്ങളിലേയ്ക്കും ഇഴകൾ നെയ്ത് നമ്മുടെ പ്രിയങ്കരിയായ സുധാമൂർത്തി പുരാണങ്ങളിലെ അത്ര അറിയപ്പെടാത്ത കഥകളുടെ വർണ്ണപ്രപഞ്ചം തീർക്കുകയാണ്. മനോഹരമായ ചിത്രങ്ങളുടെ അകമ്പടിയോടെ രസകരമായി പ്രതിപാദിച്ചിരിയ്ക്കുന്ന ”രണ്ടു കൊമ്പുള്ള മുനി” തീർച്ചയായും വായനക്കാരെ പിടിച്ചിരുത്തും.Write a review on this book!. Write Your Review about രണ്ട് കൊമ്പുള്ള മുനി - പുരാണങ്ങളിൽനിന്നുള്ള അസാധാരണ കഥകൾ Other InformationThis book has been viewed by users 579 times