Book Name in English : Ravanan Parajitharude Gadha
ഇത് രാവണായനം
ദേവന്മാരുടെ കാല്‍ക്കീഴില്‍ക്കിടന്നു നട്ടംതിരിയുമ്പോഴും, ചെറുരാജ്യങ്ങളായി ഭിന്നിച്ച് പരസ്പരം പോരടിച്ച് ഒടുവില്‍ ശിഥിലമായിത്തീര്‍ന്ന പ്രാചീന അസുരസാമ്രാജ്യത്തിന്റെ കഥയാണിത്. അടിച്ചമര്‍ത്തപ്പെട്ടും ഭ്രഷ്ടരാക്കപ്പെട്ടും മൂവായിരം വര്‍ഷം ഇന്ത്യയില്‍ ജീവിച്ചുപോന്ന പരാജിതരായ അസുരജനതയുടെ ഇതിഹാസകഥ. ഉരുക്കുപോലെ ദൃഢമായ ഇച്ഛാശക്തിയും തീക്ഷ്ണമായ വിജയേച്ഛയും കൈമുതലായുള്ള യുവാവായ രാവണന്റെ പിന്നില്‍ നല്ലൊരു ഭാവിജീവിതം സ്വപ്നം കണ്ട് അസുരപ്രജകള്‍ അണിനിരക്കുന്നു. ജാത്യധിഷ്ഠിതമായ ദേവന്മാരുടെ ഭരണത്തിന്റെ നുകത്തിന്‍കീഴില്‍നിന്ന് തന്റെ ജനതയെ മോചിപ്പിക്കുകയാണ് രാവണന്‍. രാജ്യത്തെ വിജയത്തില്‍നിന്നു വിജയത്തിലേക്ക് നയിക്കുമ്പോഴും സാധാരണക്കാരനായ പാവം അസുരന്റെ സ്ഥിതിയില്‍ ഒരു മാറ്റവുമില്ല.Write a review on this book!. Write Your Review about രാവണന്‍ പരാജിതരുടെ ഗാഥ Other InformationThis book has been viewed by users 4455 times