Book Name in English : Sahasayanam
രഹസ്യമായ ഒരറയില്‍ മരുന്നുകൊടുത്ത് മയക്കിക്കിടത്തിയ നഗ്നസുന്ദരികളുടെ കൂടെ അന്തിയുറങ്ങുക കിഴവന്‍ എഗുച്ചിക്കു പുതിയൊരനുഭവമായിരുന്നു. അതദ്ദേഹത്തിന്റെ പൂര്‍വകാലസ്മൃതികളുണര്‍ത്തി. കാമുകിമാര്‍, വെപ്പാട്ടികള്‍, വൃഭിചാരിണികള്‍, പെണ്‍മക്കള്‍ തുടങ്ങിയവര്‍- ഒടുവില്‍ മുലകൊടുത്തുവളര്‍ത്തിയ സ്വന്തം അമ്മയും ഘോഷയാത്രയായി മനസ്സിലൂടെ കടന്നുപോയി... വിചിത്രമായ വികാരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അതോടെ മനുഷ്യബന്ധങ്ങളുടെ ഊഷരതയെക്കുറിച്ചു ബോധവാനായ എഗുച്ചി ഞെട്ടലോടെ മനസ്സിലാക്കി- സുന്ദരികളുടെ സാന്നിദ്ധ്യത്തില്‍ താന്‍ അനുഭവിച്ച വികാരവിജൃംഭണം യൗവനത്തിന്റെ പുനരുത്തേജനമായിരുന്നില്ല. മൃത്യുവിന്റെ സാമീപ്യത്തിലുള്ള സന്ത്രാസമായിരുന്നു എന്ന്... സമ്മാനം നേടിയ കവബാത്ത യസുനാറി ജാപ്പനീസ് സംസ്‌കാരത്തിന്റെ ധാര്‍മ്മികവും സാത്വികവുമായ ചേതന ആവിഷ്‌ക്കരിക്കുന്നതില്‍ ബദ്ധശ്രദ്ധനായ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ സഹശയനം പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഇണങ്ങാത്ത കണ്ണികളും ഊഞ്ഞാലും അവകാശികളും എഴുതിയ വിലാസിനിയാണ്. Write a review on this book!. Write Your Review about സഹശയനം Other InformationThis book has been viewed by users 3733 times