Book Name in English : Shadpadhangalude Semitheri
കൂട്ടുകാരന്‍ പറഞ്ഞതു ശരിയല്ലേ മാലൂ....... പക്ഷേ, കാലുകുത്താന്‍ പോലും ഭൂമിയില്ലാത്ത എനിക്ക് ആരൊരിടം തരും? ചെകുത്താന്റെ ബൈബിള്‍ വായിച്ചു വളര്‍ന്നവന് ഏതു സെമിത്തേരിയില്‍ കുരിശു പണിയും? ആരുടേയും മുന്നില്‍ ശിരസ്സ് കുനിയ്ക്കാത്തവന് ആറടി മണ്ണും ആചാരങ്ങളും നിഷേധിക്കപ്പെടും. അതുകൊണ്ട് ഭൂമിയില്‍ എന്നെ നട്ടുവയ്ക്കണ്ട മണ്ണ് മലിനമാകും. ചന്ദനമുട്ടിയൊരുക്കി അഗ്‌നിയെ അപമാനിക്കരുത്. കടലിലൊഴുക്കി ജലത്തിന്റെ പുണ്യം കളയരുത്. ഏതെങ്കിലും ഒരു പൊതുശ്മശാനത്തില്‍ തീരെ കുറഞ്ഞ വോള്‍ട്ടേജില്‍ അല്പം വൈദ്യുതി മതി ചെറുകാറ്റടിച്ചാല്‍ പറന്നുപോവുന്ന ഈ ശരീരം എരിഞ്ഞുതീരാന്‍.... അതിനപ്പോള്‍, ആരെങ്കിലുമുണ്ടാവും.’’ നിറഞ്ഞുവന്ന കണ്ണുകള്‍ അവള്‍ കാണാതെ തുടച്ചുകൊണ്ടാണയാള്‍ പറഞ്ഞുനിര്‍ത്തിയത്. അവളുടെയും കണ്ണു നിറയുന്നത് കണ്ടപ്പോള്‍ അയാള്‍ പെട്ടെന്ന് വിഷയം മാറ്റി. വലിയ ഒരു തമാശപോലെ പറയും. മാലൂ ഡെഡ്ബോഡി പ്രസ്സ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കണം. മന്ത്രിമാര്‍, സാഹിത്യകാരന്‍മാര്‍, സാംസ്‌കാരിക നായകര്‍, സുഹൃത്തുക്കള്‍ എല്ലാവരും റീത്തുവയ്ക്കട്ടെ, അനുശോചന മീറ്റിംഗില്‍ കല്ലുവച്ച നുണകള്‍ എഴുന്നള്ളിക്കട്ടെ. സ്ത്രീ പുരുഷ ബന്ധങ്ങളെ, കേവലം ചതുരക്കള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്താനാവില്ല. പ്രണയത്തെ സംബന്ധിച്ച സാമ്പ്രദായിക നിര്‍വ്വചനങ്ങള്‍ക്കുമപ്പുറത്തുള്ള ബന്ധങ്ങളും മനുഷ്യര്‍ക്കിടയില്‍ സാദ്ധ്യമാണ്. അത്തരം വ്യക്തിബന്ധങ്ങളുടെ സൂക്ഷ്മതകളിലേക്കുള്ള സഞ്ചാരമാണ് ഈ കൃതി....Write a review on this book!. Write Your Review about ഷഡ്പദങ്ങളുടെ സെമിത്തേരി Other InformationThis book has been viewed by users 617 times