Book Name in English : Shila Vanangal
ഇത് സിഹാനുക്കിന്റെയും ഭദ്രയുടെയും കഥയാണ്. ജീവിതത്തിന്റെ കൊടും ഏകാന്തതയില്‍ സ്‌നേഹസ്‌പര്‍ശത്തിനുവേണ്ടി യാചിക്കുന്ന ഭദ്രയുടെ മാതൃത്വത്തിന്റെ വേദന നിറയുന്ന നോവല്‍. വിചിത്രമായ നിരവധി മായിക രൂപങ്ങളില്‍പെട്ടുപോയ മനുഷ്യരുടെ വിഹ്വലതകളും സ്വപ്‌നങ്ങളും ശിലാവനങ്ങളില്‍ നിറയുന്നു. ആഫ്രിക്കയിലെ മഞ്ഞുവീണുകിടക്കുന്ന ഇരുണ്ട വനാന്തരങ്ങളിലൂടെ സിഹാനുക്ക് എന്തോ തേടി അലയുകയായിരുന്നു. മലകള്‍ താണ്ടി മണലാരണ്യങ്ങള്‍ നടന്നു നീങ്ങിയെത്തുമ്പോള്‍ ഓര്‍മ്മകള്‍ നഷ്‌ടപ്പെട്ട, ഭൂതകാലം മാഞ്ഞുപോയ ഭദ്രയുടെ മുന്നില്‍, തന്നെ വെളിപ്പെടുത്താന്‍ കഴിയാത്ത സങ്കീര്‍ണ്ണമായ മാനസികാവസ്ഥയില്‍ നിശ്ചലനായി, നിസ്സഹായനായിത്തീരുന്നു. മനുഷ്യജീവിതത്തിന്റെ ആര്‍ദ്രമായ തലങ്ങളെ സ്‌പര്‍ശിക്കുന്ന ഈ നോവലിന്റെ വായന കാരുണ്യത്തിന്റെ നനവ് ഉണ്ടാക്കുന്നു.
Write a review on this book!. Write Your Review about ശിലാവനങ്ങള്‍ Other InformationThis book has been viewed by users 1523 times