Book Name in English : Shokapakshi
വര്‍ത്തമാനകാലജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യത്തെ അതിന്റെ എല്ലാ തീവ്രതകളോടും കൂടി അനാവരണം ചെയ്യുകയാണ് മലയാളത്തിന്റെ അഭിമാനമായ നാടകകൃത്ത് സി.എല്‍. ജോസ് ഈ നാടകത്തിലൂടെ. പ്രിന്‍സിയാണ് ഇതിലെ ശോകപ്പക്ഷി. അവളുടെ ജീവിതത്തിലേക്ക് ഒരു കൂട്ടുവന്നു. സ്നേഹസമ്പന്നനായ സബ് ഇന്‍സ്പെക്ടര്‍ വില്യംസ്.
ശാന്തശീതളമായി ഒഴുകുകയായിരുന്നു അവരുടെ ദാമ്പത്യം. ഒരു പ്രത്യേക ഘട്ടത്തില്‍ അതു കോളുകൊണ്ട കടലുപോലെ പ്രക്ഷുബ്ധമായി. പൊട്ടിത്തെറിയുടെ -- പൊട്ടിക്കരച്ചിലിന്റെ -- ധര്‍മ്മസങ്കടങ്ങളുടെ നിമിഷങ്ങള്‍! ഇതി എങ്ങനെ? എന്തുകൊണ്ട്?
അരങ്ങില്‍ അനശ്വര മുഹൂര്‍ത്തങ്ങള്‍ വിരിയിക്കുന്ന, വൈകാരിക തീവ്രതയും ആത്മസംഘര്‍ഷങ്ങളും മുറ്റിനില്ക്കുന്ന, അലകടലിന്റെ ഇരമ്പം സൃഷ്ടിക്കുന്ന ഭാവോജ്വലമായ നാടകം. Write a review on this book!. Write Your Review about ശോകപ്പക്ഷി Other InformationThis book has been viewed by users 1294 times