Book Name in English : Sivam Panchakedaram
ഹിമാലയത്തിലെ പഞ്ചകേദാരങ്ങളിലൂടെയുള്ള യാത്ര.
ഹിമാലയത്തിന്റെ ആത്മസത്ത അറിയാന്‍ പഞ്ചകേദാരയാത്ര നടത്തണം. അത് ഒരു വിമലീകരണവും ദാര്‍ശനികാന്വേഷണവുമാണ്.
കേദാര്‍നാഥ് , തുംഗനാഥ് , മധ്യമഹേശ്വര്‍ , രുദ്രനാഥ് , കല്‌പേശ്വര്‍ എന്നിവയാണ് വിഖ്യാതമായ പഞ്ചകേദാരങ്ങള്‍ . പഞ്ചകേദാരയാത്രയിലെ ഓരോ കാഴ്ചയും വിസ്മയിപ്പിക്കുന്ന ദൃശ്യപൂര്‍ണതയാണ്. ഈ യാത്രയില്‍ ഹിമാലയപ്രകൃതിയുടെ ഭാവമാറ്റങ്ങള്‍ യാത്രികന് അനുഭവിച്ചറിയാം. ഹിമാലയത്തിന്റെ വനസാന്ദ്രത, കാറ്റിന്റെ ഓളങ്ങളിളകുന്ന പുല്‍മേടുകള്‍ ,ജലചൈതന്യം നിറഞ്ഞ അരുവികള്‍ , പക്ഷികളും മഞ്ഞും നാനാവര്‍ണബഹുലമായ പൂക്കളും ശലഭങ്ങളും,ഹിമപ്രഭാവിതമായ ഗിരിനിരകളിലെ തുംഗമായ കയറ്റങ്ങള്‍ ,ഏകാന്തമായ ഗിരിപഥങ്ങള്‍ - എന്നിങ്ങനെ ജൈവവൈവിധ്യത്തിന്റെ വലിയ കലവറകളിലൂടെയാണ് ഓരോ യാത്രികനും കടന്നുപോകേണ്ടത്. ഈ യാത്ര ഓരോരുത്തരുടെയും ഭാവനാസ്ഥലികളിലേക്കുകൂടിയുള്ള യാത്രയാണ്.Write a review on this book!. Write Your Review about ശിവം പഞ്ചകേദാരം Other InformationThis book has been viewed by users 1243 times