Book Name in English : Sreekrishna Kadhakal
കേട്ടാലും കേട്ടാലും മതിവരാത്തതാണ് കൃഷ്ണകഥകൾ. ഉണ്ണിക്കൃഷ്ണന്റെ കുഞ്ഞുന്നാളിലെ കളികളും കുസൃതികളും കേൾക്കുമ്പോൾ തോന്നും ഈ ഉണ്ണി നമ്മോടൊപ്പം എപ്പോഴും ഉണ്ടെന്ന്. കുട്ടികൾക്കെല്ലാം കണ്ണൻ കളിക്കൂട്ടുകാരൻ. മുതിർന്നവർക്കാകട്ടെ പ്രതിസന്ധികളെ തരണം ചെയ്യാൻ കെല്പു നൽകുന്ന ഭക്തവത്സലൻ. യുവതികൾക്കോ, പ്രേമഭാജനവും. ഭക്തർക്ക് ഭഗവൽസ്വരൂപമാണെങ്കിൽ തത്ത്വജ്ഞാനിക്ക് വിരാൾപുരുഷനാണ്. അങ്ങനെ ഓരോ ജനങ്ങൾക്കും അവരവരുടെ മനസ്സിനെ ആനന്ദിപ്പിക്കുന്ന രീതിയിൽ നിറഞ്ഞുനിൽക്കുന്ന ശ്രീകൃഷ്ണന്റെ അവതാരം മുതലുള്ള കഥകൾ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി സുമംഗല പൂർണരൂപത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു.
പ്രശസ്ത ചിത്രകാരൻ നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ.Write a review on this book!. Write Your Review about ശ്രീകൃഷ്ണ കഥകള്‍ Other InformationThis book has been viewed by users 2218 times