Book Name in English : Ssancharimarangal
ഒരുവശത്ത് ദേശനേരത്തിന്റെ ഇത്തിരിവട്ടത്തിൽ ക്രൂരതയുടെ സങ്കീർത്തനം. മറുവശത്ത് ഇച്ഛയെയും ക്രിയയെയും സംയോജിപ്പിച്ചുകൊണ്ട് നഷ്ടമായതിനെ വീണ്ടെടുക്കുന്ന പ്രതിരോധത്തിന്റെ ആഗ്‌നേയം, സമയത്തെ ശരമാരിയാക്കുന്ന പ്രതീത്യാത്മകവും നവീനവുമായ ഒരു പോർമുറയുടെ കണ്ടെത്തൽ. ഒരു ഭാഗത്ത്, ദളിതനായകന്റെ തള്ളവിരൽ മുറിച്ച്, പകരം, നഷ്ടപരിഹാരം കല്പിക്കുന്ന അധീശനേരം, ക്രൂരനേരം. മറുഭാഗത്ത്, മുറിഞ്ഞ വിരൽ സ്വന്തം കൈ വീണ്ടെടുക്കുവാൻ കാലത്തെതന്നെ ശരപൂരമാക്കുന്ന എതിർനേരം, എതിർവീര്യം. ഒരുഭാഗത്ത്, കോർപ്പറേറ്റ്- ഫാസിസ്റ്റ് ഭരണകൂടങ്ങൾ പുനരധിവാസം എന്ന പേരിൽ നടത്തുന്ന ആവാസഹത്യ. മറുഭാഗത്ത് കുടിയൊഴിക്കപ്പെടുന്ന, കുടി മുടിക്കപ്പെടുന്ന ആദിവാസി ഗോത്ര, ദളിത-ജനകീയ വിഭാഗങ്ങളുടെ ധീരമായ ചെറുത്തുനില്പ്. തള്ളവിരൽഅറുക്കൽ പ്രതിരോധകർത്താവിനെ ദുർബ്ബലമാക്കു കയല്ല, പകരം അത് പ്രതിരോധവീര്യത്തിന്റെ ഇന്ധനമാകുന്നു.Write a review on this book!. Write Your Review about സഞ്ചാരി മരങ്ങള്‍ Other InformationThis book has been viewed by users 473 times