Book Name in English : Sunflowers Murders
ഇറാനിയ എന്ന എട്ട് വയസ്സുകാരിക്ക് സൂര്യകാന്തിപ്പുക്കൾ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ ആ പൂക്കൾക്ക് മരണത്തിൻ്റെ നിറവും ഗന്ധവുമായി മാറുന്നു. കൊടിയ പീഡനങ്ങൾക്കിരയായ നിലയിലാണ് ഇറാനിയയുടെ ശവശരീരം പോലീസ് കണ്ടെത്തുന്നത്. എസ്.പി. റോബീൻ വർഗ്ഗീസ് അന്വേഷണം ഏറ്റെടുത്തുവെങ്കിലും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സാധിച്ചില്ല. ചുവന്ന സൂര്യകാന്തിപൂക്കളുള്ള ഒരു ഹെയർപിൻ മാത്രമാണ് തെളിവായി ലഭിച്ചത്.
സൂര്യകാന്തിപ്പൂക്കളുടെ സാന്നിധ്യമുള്ള ഒരു കൊലപാതകം കൂടി നടക്കുന്നതോടെയാണ് ജെസ്സി ഡേവിഡ് എന്ന ചെറുപ്പക്കാരൻ റോബീൻ വർഗ്ഗീസിൻ്റെ മുന്നിലെത്തുന്നത്.
അങ്ങനെ, ഇരുണ്ട വെളിച്ചത്തിൽ മാത്രം ഇരകളെ തേടിയെത്തുന്ന കൊലയാളിയെ തിരഞ്ഞ് അവർ ഇറങ്ങിത്തിരിക്കുന്നു.
അതേസമയം, അഗാധമായ ഭയം മൂടിവെയ്ക്കപ്പെട്ട ആ നഗരത്തിലൂടെ അയാൾ ചുറ്റി നടക്കുന്നുണ്ടായിരുന്നു. ഒരു ഏകാന്ത കലാകാരനെപ്പോലെ രക്തം കൊണ്ടും ഭീകരത കൊണ്ടും അയാൾ തൻ്റെ വേട്ട നിരുപാധികം തുടർന്നു...Write a review on this book!. Write Your Review about സണ്‍ഫ്ലവര്‍ മര്‍ഡേഴ്സ് Other InformationThis book has been viewed by users 94 times