Book Name in English : Super Sapiens
Shipping by Sept 2024 Last Week
സൂപ്പര്‍ സാപ്പിയന്‍സ് എന്ന നോവല്‍ പാരായണക്ഷമതയാര്‍ന്നതും പുതുപാതകളിലേക്ക് സധീരം കടന്നുകയറുന്നതും കുറ്റാന്വേഷണനോവലെന്ന നിലയിലും സയന്‍സ് ഫിക്ഷന്‍ എന്ന നിലയിലും ധര്‍മ്മഭ്രംശംവന്നുപോകുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയാല്‍ ചകിതവും ചലിതവും ആയ രചനയാണ്. മലയാളത്തിലെ കുറ്റാന്വേഷണരചനാപാതയില്‍ നിര്‍ണായകമായ ഒരു സാംസ്‌കാരികകരുനീക്കമായിത്തന്നെ ഈ എഴുത്തിനെ കാണാം. രക്ഷകര്‍ ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ രക്ഷയായും വിപരിണാമം നേടുന്നു എന്ന ആശയത്തെ ഉള്‍വഹിക്കുന്ന സൂപ്പര്‍ സാപ്പിയന്‍സ് മനുഷ്യകുലത്തിന്റെ പ്രയാണവേഗത്തില്‍ വിജ്ഞാനികളുടെ ദുരയും സ്വാര്‍ത്ഥതയും സന്തുഷ്ടിയുടെ സംഹാരയന്ത്രങ്ങളായിത്തീരുന്നതിന്റെ സാക്ഷിമൊഴിയാകുന്നു.
അൻവർ അബ്‌ദുള്ള
Write a review on this book!. Write Your Review about സൂപ്പർ സാപ്പിയൻസ് Other InformationThis book has been viewed by users 508 times