Book Name in English : Swami Ranganaathaananda
ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ച പണ്ഡിതശ്രേഷ്ഠനും ആരാധ്യനായ ആധ്യാത്മികനേതാവുമായ സ്വാമി രംഗനാഥാനന്ദയുടെ ജീവചരിത്രം. ആധുനികമനസ്സും ശാസ്ത്രബോധവുമാണ് ആധ്യാത്മികതയുടെയും വേദാന്തത്തിന്റെയും ലോകത്ത് ശിരസ്സുയര്‍ത്തിപ്പിടിച്ചുനിന്ന ആ മഹാത്മാവിന്റെ സവിശേഷത. അദ്ദേഹത്തിലെ മനുഷ്യന്‍, വേദാന്തി, ജ്ഞാനാന്വേഷി, ഭൗതികശാസ്ത്രവും ആധ്യാത്മികശാസ്ത്രവും ലളിതമായി വ്യാഖ്യാനിക്കുന്ന ആചാര്യന്‍- ഇങ്ങനെ സ്വാമിയുടെ വ്യക്തിത്വത്തിന്റെ വിവിധ മുഖങ്ങള്‍ ഏതൊരു സാധാരണക്കാരനും
മനസ്സിലാകുന്ന വിധത്തില്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
ഇന്ത്യന്‍ ജനതയ്ക്കുമേല്‍ തിളങ്ങിനിന്ന് ആത്മീയപ്രഭ ചൊരിഞ്ഞ സ്വാമി രംഗനാഥാനന്ദയുടെ ജീവിതവും തത്ത്വചിന്തയും ലളിതമായി അവതരിപ്പിക്കുന്ന കൃതി.Write a review on this book!. Write Your Review about സ്വാമി രംഗനാഥാനന്ദ Other InformationThis book has been viewed by users 1210 times