Book Name in English : Swaraj
നമുക്ക് സ്വരാജ് വേണം. വികസനമെന്ന നാട്യത്തില്‍ , നേതാക്കളും ഉദ്യോഗസ്ഥരും ഡല്‍ഹിയിലിരുന്ന് യുക്തിഹീനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. അവയിലൂടെ പണമെത്തുന്നത് സാധാരണക്കാരനിലല്ല , പകരം അഴിമതിക്കാരുടെ കീശകളിലാണ്. ഇത്തരത്തിലുള്ള വികസനം നമുക്കാവശ്യമില്ല . സ്വരാജ് നടപ്പില്‍ വന്നാല്‍ സമൂഹത്തിന്റെ വികസനം താനേ വന്നുചേരും. സ്വരാജെന്ന സ്വയംഭരണം, നമ്മുടെ ഭരണം നമ്മുടെ നഗരത്തെയും ഗ്രാമത്തെയും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് നമ്മെ പ്രാപ്തരാക്കും. ലോക്‌സഭയിലും നിയമസഭകളിലും നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ നമ്മുടെ കൂടി പങ്കാളിത്തത്തിലും അനുവാദത്തിലുമാകും നിര്‍മിക്കപ്പെടുക.’- അരവിന്ദ് കെജ്‌രിവാള്‍ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസ്‌കതിയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന ആം ആദ്മി എന്ന പാര്‍ട്ടിയുടെ മാനിഫെസ്റ്റോ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോയാണ് ഈ പുസ്തകം. ഇന്ത്യയിലെ സാധാരണപൗരനും അഭിപ്രായസ്രഷ്ടാക്കള്‍ക്കും രാഷ്ട്രീയസംവിധാനത്തിനും യഥാര്‍ഥസ്വരാജ് എന്ന രാഷ്ട്രീയബദല്‍ എങ്ങനെ സംജാതമാക്കാമെന്നതിനുള്ള പ്രയോഗികനിര്‍ദ്ദേശങ്ങള്‍ ഇത് നല്‍കുന്നു. ഭാവിതലമുറയ്ക്കായി നല്ലൊരു ഇന്ത്യയെ സ്വപ്‌നം കാണുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം.പരിഭാഷ: സ്മിത മീനാക്ഷി.Write a review on this book!. Write Your Review about സ്വരാജ് Other InformationThis book has been viewed by users 3017 times