Book Name in English : Swarnavala
ഒടുവിൽ അത് തീരുമാനമായി. കബീർ നയിക്കും. ഹൈദറും വേറെ രണ്ടുപേരും വണ്ടിയിലുണ്ടാകും. പിടിക്കപ്പെട്ടാൽ എല്ലാവരും ഒരേതരത്തിൽ സംസാരിക്കണം. പുതിയ ഫോൺ വാങ്ങണം. പുതിയ സിംകാർഡ് ഉപയോഗിക്കണം. റൈഫിൾ ഒന്നും ഇല്ലെങ്കിലും ഒട്ടും മോശമില്ലാത്ത ആയുധങ്ങൾ നമ്മുടെ കൈയിലും വേണം. മറുഭാഗത്ത് നവാസും ജാഗ്രതയിലായിരിക്കും. സദാസമയവും ഫോണിന്റെയരികെയുണ്ടാകും. പുതിയ ഫോണും നമ്പരും നവാസും സംഘടിപ്പിക്കണം. എല്ലാറ്റിനുമുപരി സർവ്വതും രഹസ്യമായിരിക്കണം.
അതിവേഗം കോടികൾ സമ്പാദിക്കാനുള്ള വ്യഗ്രതയിൽ നിയമത്തിന്റെ കണ്ണികൾ പൊട്ടിച്ച് സ്വർണ്ണക്കടത്തെന്ന ഊരാക്കുടുക്കിലേയ്ക്ക് എടുത്തുചാടി സ്വയം എരിഞ്ഞു തീരുന്ന യുവതലമുറയുടെ ഉദ്വേഗഭരിതമായ കഥയാണ് സ്വർണ്ണവല. അടുത്തകാലത്തായി മാധ്യമങ്ങളുടെ വാർത്താ സമയം അപഹരിക്കുന്ന സ്വർണ്ണക്കടത്തിന്റെ കാണാപ്പുറങ്ങൾ കാട്ടിത്തരുന്ന രചന. സ്വർണ്ണവല വിരിച്ച് വളർന്നവരുടെയും വലമുറുകി ശ്വാസംമുട്ടി ഇല്ലാതായവരുടെയും കൂടി സംഭവബഹുലമായ ചരിത്രമാണ് ഈ നോവൽ.Write a review on this book!. Write Your Review about സ്വർണ്ണവല Other InformationThis book has been viewed by users 839 times