Book Name in English : System Out Complete-
ഏത് ഏമാൻമാരോടും ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനും നീതി ഉറപ്പാക്കാനും സാധാരണ പൗരന് അധികാരം ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമം(RTI). ഇവിടെയും പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന ഉദ്യോഗസ്ഥപ്രഭുക്ക ളുണ്ട്. ഇനി അതു നടക്കില്ല. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് അതിനുള്ളിലെ കളികൾ മനസ്സിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവപാഠങ്ങൾ. അപേക്ഷ തയാറാക്കുന്ന വിധം. ചോദ്യങ്ങൾ ഉന്നയിക്കേണ്ട വിധം വിവരാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കേണ്ട രൂപരേഖ. അപേക്ഷയ്ക്കു മറുപടി വൈകിയാൽ, നിരസിച്ചാൽ, വിവരം ലഭ്യമല്ല എന്ന പ്രതികരണം ലഭിച്ചാൽ എന്തുചെയ്യണം? വിവരാവകാശനിയമം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ദാനം നൽകിയതുമല്ല. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ അനന്തരഫലമാണ്. തിരുവായ്ക്ക് എതിർവായുണ്ടെന്ന് അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ മഹാവകാശം എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് പ്രശാന്ത് നായർ IAS ലളിതമായി വിവരിക്കുന്നു.Write a review on this book!. Write Your Review about സിസ്റ്റം ഔട്ട് കംപ്ലീറ്റ് Other InformationThis book has been viewed by users 141 times