Book Name in English : Thandavam
പ്രാചീനദശയിൽ ആദിമവാസികളുടെയിടയിൽ നിന്നാണ് മന്ത്രവാദമുണ്ടായത്. ഇന്നും പുലയൻ, പാണൻ, പറയൻ. മണ്ണാൻ തുടങ്ങിയവരും നമ്പൂതിരിമാരും ബ്രാഹ്മണവിഭാഗങ്ങളും, പല ജ്യോതിഷികളും പാരമ്പര്യമായിത്തന്നെ പലതരം മന്ത്രവാദം (കറുത്ത മന്ത്രവാദം ഉൾപ്പെടെ) കൈകാര്യം ചെയ്തുവരുന്നു. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ട എല്ലാവരും മന്ത്രവാദികൾ അല്ല. മുസ്‌ലിം സമുദായത്തിൽപ്പെട്ടവരും മാന്ത്രിക കർമങ്ങൾ ചെയ്യാറുണ്ട്. കേരളത്തിൽ തൊഴിലിൻ്റെ അടിസ്‌ഥാനത്തിൽ ജനങ്ങളെ വിഭജിച്ച പരശുരാമൻ, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴിൽ നൽകിയെന്നാണ് ഐതിഹ്യം. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്. സാത്വിക ചിന്തയുള്ള ജനങ്ങൾ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങൾ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസശ്രദ്ധയുള്ള ജനങ്ങൾ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു. ശ്രീ കോട്ടയം പുഷ്‌പനാഥിൻ്റെ ഈ മാന്ത്രിക നോവൽ വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Write a review on this book!. Write Your Review about താണ്ഡവം Other InformationThis book has been viewed by users 165 times