Book Name in English : Thankachan Manjakkaran
സാംസ്ക്കാരികമായ ഏത് ആവിഷ്കാരവും അരാഷ്ട്രീയമാവണം എന്ന സമ്മതിനിര്‍മ്മാണം മുതലാളിത്തത്തിന്‍റെ ചെലവില്‍ത്തന്നെ പ്രായോഗികമാക്കപ്പെടുന്നു. സാഹിത്യം ഉള്‍പ്പെടെയുള്ള നമ്മുടെ വ്യവഹാരങ്ങളില്‍ ഈ അജണ്ട വിജയകരമായി നടപ്പിലാക്കിവരികയാണ്. മലയാളത്തിലെ ആനുകാലികങ്ങള്‍ പതിവായി വായിക്കുന്ന ഒരാള്‍ അരാഷ്ട്രീയതയുടെ പിന്നിലുള്ള ഈ ഗൂഢരാഷ്ട്രീയം തിരിച്ചറിയാതിരിക്കില്ല. യഥാര്‍ത്ഥ രാഷ്ട്രീയത്തെ കക്ഷിരാഷ്ട്രീയത്തിന്‍റെ ജീര്‍ണ്ണതകൊണ്ടും പകരംവച്ച് വായനാസമൂഹത്തെ രാഷ്ട്രീയമായും സാംസ്കാരികമായും കൊള്ളയടിക്കുന്ന ആഗോളതന്ത്രംമലയാളത്തിലും നടപ്പിലായിക്കഴിഞ്ഞു. ലൈംഗികതയും ഹിംസാത്മകതയും അരാജകത്വവും ആഘോഷിക്കപ്പെടുന്ന പുതിയൊരു സാംസ്കാരിക വര്‍ത്തമാനം സാവധാനം പൊതുസമ്മതി നേടിത്തുടങ്ങുതയാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഇ. സന്തോഷ് കുമാറിന്‍റെ തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന ലഘുനോവല്‍ പ്രസക്തമായിത്തീരുന്നത്.Write a review on this book!. Write Your Review about തങ്കച്ചന്‍ മഞ്ഞക്കാരന്‍ Other InformationThis book has been viewed by users 1466 times