Book Name in English : Thanthrayude Lokam
തന്ത്രയുടെ ലോകം ബുദ്ധിപരമല്ല. അത് തത്വചിന്താപരമല്ല. അതിനെ സംബന്ധിച്ചിടത്തോളം സിദ്ധാന്തങ്ങൾ അർത്ഥമില്ലാത്തവയാണ്. അത് സാങ്കേതിക വിദ്യകളുമായിട്ടാണ്, മാർഗ്ഗങ്ങളും സങ്കേതങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്; അല്ലാതെ തത്വങ്ങളുമായിട്ടല്ല. തന്ത്ര എന്ന വാക്കിന്റെ അർത്ഥം തന്നെ വിദ്യ, ഉപായം, മാർഗ്ഗം എന്നെല്ലാമാണ്. അതിനാൽ അത് തത്വചിന്താപരമല്ല - ഇത് പ്രത്യേകം ഓർമ്മിക്കുക. ബുദ്ധിപരമായ പ്രശ്നങ്ങളും അന്വേഷണങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. കാര്യങ്ങളുടെ ’എന്തുകൊണ്ട്’ എന്നതുമായിട്ടല്ല മറിച്ച് ’എങ്ങനെ’ എന്നതുമായിട്ടാണ്, സത്യമെന്താണ് എന്നതുമായിട്ടല്ല മറിച്ച് സത്യത്തെ എങ്ങനെയാണ് നേടിയെടുക്കാൻ കഴിയുക എന്നതുമായിട്ടാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്.Write a review on this book!. Write Your Review about തന്ത്രയുടെ ലോകം Other InformationThis book has been viewed by users 3292 times