Book Name in English : The Communist Manifesto
“ബൂർഷ്വാസി, അതിനു പ്രാബല്യം ലഭിച്ച
പ്രദേശങ്ങളിലെല്ലാംതന്നെ എല്ലാ ഫ്യൂഡൽ
ഗോത്രധിപത്യ, അകൃത്രിമ ഗ്രാമീണബന്ധങ്ങൾക്കും
അറുതിവരുത്തി. മനുഷ്യനെ അയാളുടെ
’സ്വാഭാവികമേലാളന്മാരു’മായി കൂട്ടിക്കെട്ടിയിരുന്ന
നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയ
അതു നിഷ്‌കരുണം കീറിപ്പറിച്ചു.
സ്വാർത്ഥമൊഴികെ, ഹ്യദയശൂന്യമായ ’റൊക്കം പൈസ’
യൊഴികെ മറ്റൊരു ബന്ധവും അതു ബാക്കിവച്ചില്ല.
മതത്തിൻറെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാർത്ഥമായ വീരശൂരപരാക്രമങ്ങളുടെയും
മൂഢമതികളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ
ആനന്ദനിർവൃതികളെ അതു സ്വാർത്ഥപരമായ കണക്കു
കൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയ
may തു വിനിമയമുഖ്യത്തിൽ അലിയിച്ചു. അലംഘനീയങ്ങ
ളായ അസംഖ്യം പ്രത്യേകാവകാശങ്ങളുടെ സ്ഥാനത്തു ഹൃദയശൂന്യമായ ഒരൊറ്റ അവകാശത്തെ
സ്വതന്ത്രവ്യാപാരത്തെ പ്രതിഷ്ഠിച്ചു. ഒറ്റവാക്കിൽ
പറഞ്ഞാൽ, മതപരവും രാഷിീയവുമായ
വ്യാമോഹങ്ങളുടെ തിരശ്ശീലകൊണ്ടുമൂടിയ ചൂഷണ
ത്തിനു പകരം നഗ്നവും നിർല്ലജ്ജവും പ്രത്യക്ഷവും
മൃഗീയവുമായ ചൂഷണം അതു നടപ്പാക്കി.Write a review on this book!. Write Your Review about കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ Other InformationThis book has been viewed by users 6 times