Book Name in English : The Devils
പല മതങ്ങളിലും വിശ്വാസങ്ങളിലും തത്വചിന്തകളിലും ജീവികളുടെ അഭൗതികമായ അംശത്തെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നു. എല്ലാ മതങ്ങളിലും മിക്കവാറും എല്ലാ ചിന്താധാരകളിലും ആത്മാവിന് ഭൗതിക ശരീരത്തേക്കാൾ പ്രാധാന്യം നൽകിയിട്ടുണ്ട്. ആത്മാവ് അനശ്വരമാണെന്നാണ് ആത്മാവിൻ്റെ സ്വതന്ത്ര നിലനിൽപ്പിൽ വിശ്വസിക്കുന്നവർ കരുതുന്നത്. ഒരാളുടെ ബോധവും വ്യക്തിത്വവും ഉൾക്കൊളളുന്ന, മനസ്, ആത്മം എന്നീ ആശയങ്ങളുമായി സാമ്യമുള്ള ഒന്നാണ് ആത്മാവ് എന്നാണ് സങ്കൽപം. ഭൗതിക മരണത്തിനുശേഷവും ആത്മാവ് നിലനിൽക്കും എന്നാണ് പൊതുവെ ആസ്‌തികരിലുള്ള വിശ്വാസം. ദൈവമാണ് ആത്മാവിനെ സൃഷ്ടിക്കുന്നതെന്ന് ചില മതങ്ങൾ പറയുന്നു. ചില സംസ്ക്‌കാരങ്ങൾ മനുഷ്യേതര ജീവികൾക്കും അചേതന വസ്‌തുക്കൾക്കും ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നു.
ഡീറ്റക്ടീവ് മാർക്‌സിൻ ജീവൻ, ആത്മാവ് എന്നിവയെക്കുറിച്ച് ബന്ധപ്പെട്ട പുതിയ ഒരു കേസന്വേഷണവുമായി എത്തുന്ന നോവലാണ് ദി ഡെവിൾസ്.Write a review on this book!. Write Your Review about ദി ഡെവിൾസ് Other InformationThis book has been viewed by users 220 times