Book Name in English : Themmadi Rashtram
അധികാര ഭ്രാന്തുകൊണ്ട് ലോകത്തെ നിരന്തരമായി ആക്രമിക്കുന്ന അമേരിക്കക്കെതിരെ എഴുത്തുകൊണ്ടുള്ള യുദ്ധമാണ് തെമ്മാടി രാഷ്ട്രം.
ഞാൻ അമേരിക്കൻ പ്രസിഡന്റായാൽ, കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയ്ക്കെതിരെയുള്ള ഭീകരാക്രമണങ്ങൾ ശാശ്വതമായി നിർത്തലാക്കുവാൻ എനിക്ക് കഴിയും. ഞാനാദ്യം അമേരിക്കൻ സാമ്രാജ്യത്താൽ വൈധവ്യം നേരിട്ടവരോടും, അനാഥരാക്കപ്പെട്ടവരോടും പീഢിപ്പിയ്ക്കപ്പെട്ടവരോടും അതുപോലുള്ള കോടിക്കണക്കിന് ഇരകളോടും പൂർണ്ണ ആത്മാർത്ഥതയോടെ, പരസ്യമായി മാപ്പു ചോദിക്കും. പിന്നീട് ഞാൻ അമേരിക്കയുടെ ആഗോള സൈനിക ഇടപെടലുകൾ അവസാനിപ്പിച്ചതായി ലോകത്തിന്റെ മുക്കിലും മൂലയിലും വരെ അറിയിക്കും. അതിനുശേഷം ഇനിമുതൽ നിങ്ങൾ യൂണിയന്റെ 51-ാം സംസ്ഥാനമായിരിക്കില്ല. മറിച്ച് ഒരു സാധാരണ വിദേശരാഷ്ട്രം മാത്രമായിരിക്കും എന്ന് ഇസ്രായേലിനോടു പറയും. തുടർന്ന് രാജ്യത്തിന്റെ സൈനിക ചിലവുകൾ ചുരുങ്ങിയത് 90% എങ്കിലും അങ്ങിനെ മിച്ചംപിടിക്കുന്ന തുക ഞാൻ സൈനിക നടപടികളിലൂടെയും ദുരിതത്തിലായ ഇരകൾക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്യും. എന്നാലും പണം മിച്ചമുണ്ടാകും. ഒരുവർഷത്തെ അമേരിക്കയുടെ സൈനിക ബഡ്ജറ്റ് ജീസസ് ക്രൈസ്റ്റ് ജനിച്ചതിനു ശേഷമുള്ള ഓരോ മണിക്കൂറിനും 20,000 ഡോളർ എന്ന നിരക്കിൽ കണക്കുകൂട്ടിയാൽ കിട്ടുന്ന തുകയിലും അധികമാണ്. ഇവയാണ് ഞാൻ വൈറ്റ് ഹൗസിലെത്തിയാൽ ആദ്യ മൂന്നുദിവസം കൊണ്ട് ചെയ്യുവാൻ പോകുന്ന കാര്യങ്ങൾ. നാലാം നാൾ ഞാൻ കൊല്ലപ്പെട്ടിരിക്കും. -വില്യം ബ്ലംWrite a review on this book!. Write Your Review about തെമ്മാടി രാഷ്ട്രം Other InformationThis book has been viewed by users 1109 times