Book Name in English : Thirumukham Kanaan
ഈശ്വരന്റെ അസ്തിത്വത്തിലും അതേപോലെ ആത്മാവിന്റെ മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം കുറഞ്ഞുവരികയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കുന്ന ഇക്കാലത്ത് ക്രിസ്തീയ ജീവിതത്തിലും വിശ്വാസത്തിലും ഉറച്ചുനില്ക്കാന്‍ വഴികാട്ടുന്ന ഗ്രന്ഥം. ക്രിസ്തുവില്‍ രൂപം കൊള്ളുന്ന ദൈവശാസ്ത്രപരമായ എല്ലാ കാഴ്ചപ്പാടുകള്‍ക്കും യുഗാന്ത്യോ.ുഖമായ ഒരു പ്രകൃതിയെ വര്‍ത്തമാനകാലത്തിലും ഗ്രന്ഥകര്‍ത്താവ് ദര്‍ശിക്കുന്നു. യുഗാന്ത്യദര്‍ശനം, നിത്യത്വം, ലോകാന്ത്യ സംഭവങ്ങള്‍, പൊതുവിധി, പുതുലോക സൃഷ്ടി, സ്വര്‍ഗ്ഗ സൗഭാഗ്യം, കാള്‍ റാണരുടെയും അഗസ്റ്റിന്റെയും വീക്ഷണങ്ങള്‍ എന്നിങ്ങനെ16 അധ്യായങ്ങള്‍ ഈ പുസ്തകത്തിലുണ്. ബഹു. ലെയോപ്പോള്‍ദ് അച്ചന്‍ പഴയ മലയാള ലിപിയില്‍ എഴുതിയ 'ന.രണായത്തം' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് തിരുമുഖം കാണാന്‍. ജീവിതമെന്ന മഹാപ്രയാണത്തെ മരണത്തിലേക്കടുക്കുന്ന ചുവടുവയ്പുകളായി നോക്കിക്കാണുമ്പോള്‍ കൈവരുന്ന ഉള്‍ക്കാഴ്ചയുടെ തെളിമ ഈ പുസ്തകത്തിലുടനീളം അനുഭവപ്പെടും. ജീവിതതീര്‍ത്ഥാടനത്തില്‍ അവശ്യം സ്വീകരിക്കേണ്ട സാധനകളെയും തപശ്ചര്യകളെയും, ആര്‍ജ്ജിക്കേണ്ട പുണ്യങ്ങളെയുമെല്ലാം വിശദമാക്കുന്നവയാണ് ഓരോ അധ്യായങ്ങളുംWrite a review on this book!. Write Your Review about തിരുമുഖം കാണാന്‍ Other InformationThis book has been viewed by users 1484 times