Book Name in English : Ula
ചരിത്രകാരന്മാർ പറയാതെപോയ തോറ്റവരുടെ ചരിത്രം കണ്ടെടുക്കുന്ന ഈ നോവൽ സംഭവിക്കുന്നത് ചരിത്രത്തിനു വെളിയിലല്ല; ചരിത്രത്തിനുള്ളിൽത്തന്നെയാണ്. ചരിത്രസന്ദർഭത്തെ പ്രമേയവത്കരിക്കുന്നതോടൊപ്പം നിശ്ശബ്ദമാക്കപ്പെട്ട ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ചരിത്രത്തിന്റെയും രാഷ്ട്രീയത്തി ന്റെയും സാഹിത്യത്തിന്റെയും മൂല്യബോധങ്ങളെ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നതികൂടിയാണ് ‘ഉല’.-ഡോ. റോയ്മാത്യു എം.പെരിയാറിനു തെക്ക് അവശേഷിച്ച നാലു തുരുത്തുകളിലെബൗദ്ധപ്പഴമയെ ഉന്മൂലനം ചെയ്ത അവസാനഘട്ടത്തിലെ
ബ്രാഹ്‌മണാധിപത്യവും അധിനിവേശവും പലായനങ്ങളും പ്രമേയമാകുന്ന നോവൽ. ജൈവികമായ ഐകരൂപ്യത്തോടെ രാഷ്ട്രീയവും ലിംഗനീതിയും പാർശ്വവത്കൃതസമൂഹത്തോടുള്ള മൈത്രിയും ഇതിൽ ഇടകലരുന്നു. കേരളചരിത്രത്തിൽ എഴുതപ്പെടാതെപോയ ബൗദ്ധസംസ്‌കൃതിയുടെ ഉന്മൂലനത്തിന്റെ കഥ Write a review on this book!. Write Your Review about ഉല Other InformationThis book has been viewed by users 177 times