Book Name in English : Uncle Toms Cabin
വിശ്വസാഹിത്യത്തിലെ അനശ്വര കൃതികളിലൊന്നാണ് അങ്ക്ള്‍ ടോംസ് കാബിന്‍. അടിമത്ത വ്യവസ്ഥയ്ക്കെതിരെ ലോക മനസാക്ഷിയെ തട്ടിയുണര്‍ത്തിയ കൃതിയാണിത്. അങ്ക്ള്‍ ടോംസ് എന്ന കഥാപാത്രത്തെ മുന്‍ നിര്‍ത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കന്‍ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്തോഭജനകവുമായ ശൈലിയില്‍ അനാവരണം ചെയ്ത ഈ കൃതി അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. മനുഷ്യത്വപരമായ വികാരങ്ങളും ചിന്തകളുമാണ് ഈ നോവല്‍ രചനയ്ക്കു ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിനെ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ മനുഷ്യത്വപരമായ വിവേചനങ്ങള്‍ ഉള്ളടത്തോളം കാലം ഈ നോവലിന് പ്രസ്ക്തിയുണ്ട്. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതിയെന്ന ഖ്യാതി നേടിയ ഈ കൃതി പില്‍ക്കാലത്ത് അമേരിക്കന്‍ സാഹിത്യത്തെയെന്നപോലെ ലോകമെങ്ങുമുള്ള കലാപസാഹിത്യത്തെയും ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി.
വിവര്‍ത്തനം: കെ.പി. ബാലാചന്ദ്രന്‍Write a review on this book!. Write Your Review about അങ്ക്ള്‍ ടോംസ് കാബിന്‍ Other InformationThis book has been viewed by users 4090 times