Book Name in English : Unneesoppookkalirikkunna Pusthakangalum MattuLekhanangalum
എം. ടി. ടി. പത്മനാഭൻ, സി. വി. ബാലകൃഷ്‌ണൻ, ടി. കെ. പത്മിനി. തുടങ്ങി വിവിധ കലാസാഹിത്യസാമൂഹ്യരംഗങ്ങളിലെ നിറഭേദങ്ങൾ വരെ സൂക്ഷ്മമായി വിലയിരുത്തുന്ന ലേഖനങ്ങൾ എഴുത്തുവഴിയിൽ സുസ്മേഷ് ചന്ദ്രോത്ത് ഏകരഥമായി തെളിച്ച ഒരു ലോകമുണ്ട്. അതിന്‍റെ തുടർച്ചയാണ് ഈ ലേഖനങ്ങളും. ആത്മാനുഭവങ്ങളുടെ പുനർവായനകൂടിയായ ഈ ലേഖനങ്ങൾക്ക് കഥാഖ്യാനത്തിന്‍റെ പരാഗശോഭയുണ്ട്. പുരാതന ഗോത്രദൈവത്തിന്‍റെ കാണാപ്രതിഷ്‌ഠയുള്ള പൂമരച്ചുവട്ടിലേക്ക് സുസ്‌മേഷ് ചന്ദ്രോത്ത് എന്ന എഴുത്തുകാരൻ പോകുമ്പോൾ മലയാളിക്ക് ലഭിച്ചത് എഴുത്തിന്‍റെ വശ്യമായ ഭൂമികയാണ്. മനോഹരമായ ആഖ്യാനശൈലിയുടെ നേർപ്പകർച്ചകളാണ് ഈ പുസ്‌തകത്തിലെ ഓരോ ഭാഗവും. കാവ്യാത്മകമായ ശീർഷകങ്ങളുള്ള. ഒരു മികച്ച കഥാകാരനുമാത്രം സാദ്ധ്യമാവുന്ന കാഴ്ചലാവണ്യവും കയ്യൊതുക്കവുമുള്ള ലേഖനങ്ങൾ.Write a review on this book!. Write Your Review about ഉണ്ണീശോപ്പൂക്കളിരിക്കുന്ന പുസ്തകങ്ങളും മറ്റുലേഖനങ്ങളും Other InformationThis book has been viewed by users 27 times