Book Name in English : Uragangal
കാലം കൊരുത്തുവെയ്ക്കുന്ന വിധിയുടെ കാരുണ്യമില്ലാത്ത പ്രതികാരമാണ് ഉരഗങ്ങളിലൂടെ ഇഴയുന്നത്. ജന്മിത്തത്തിന്‍റെ കാടത്തം അതിന്‍റെ മൂര്‍ച്ചയോടെ അവതരിപ്പിക്കുന്ന ഈ നോവലില്‍ രാഷ്ട്രീയകൊലപാതകങ്ങളും ഉജ്ജ്വലസമരങ്ങളും പ്രണയവും വിരഹവും ലൈംഗികതയും തൊഴിലില്ലായ്മയും ഇഴചേര്‍ന്ന് കലങ്ങിമറിഞ്ഞ് നിറയുന്നു. മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനപരമായ ചോദനകളെ ശക്തമായി ആവിഷ്കരിക്കുന്ന ഈ നോവല്‍ പ്രണയത്തിന്‍റെ നറുനിലാവ് പകരുകയും സമരങ്ങളുടെ തീമഴ പെയ്യുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രാത്മകമായ അടയാളങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മാതൃകാപരമായ ഏടുകള്‍ ഭാവനയില്‍ സൃഷ്ടിക്കുന്ന അപൂര്‍വ്വമായ എഴുത്ത്Write a review on this book!. Write Your Review about ഉരഗങ്ങള്‍ Other InformationThis book has been viewed by users 2057 times