Book Name in English : Variyankunnante Kasappusala
മാപ്പിളമാരുമായി 1921 ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയിൽ ഏറ്റുമുട്ടിയ ബ്രിട്ടീഷ് പട്ടാളം പിൻവാങ്ങിയതായിരുന്നു,മാപ്പിള ലഹളയിലെ വഴിത്തിരിവ്.അതിന് മുൻപ്,പൂക്കോട്ടൂരിൽ മഞ്ചേരി സി ഐ എം നാരായണ മേനോനെ 1921 ഓഗസ്റ്റ് ഒന്നിന് വടക്കേ വീട്ടിൽ മുഹമ്മദിൻറെ നേതൃത്വത്തിൽ 2000 മാപ്പിളമാർ നേരിടുകയും അദ്ദേഹം ഭയന്ന് മലപ്പുറത്തേക്ക് പിൻവാങ്ങുകയും ചെയ്തതായിരുന്നു,ലഹളയുടെ തുടക്കം.നിലമ്പൂർ ആറാം തിരുമുല്പാടിൻറെ പൂക്കോട്ടൂർ കോവിലകത്തു നിന്ന് ഒരു തോക്ക് കളവ് പോയത് അന്വേഷിക്കാൻ ചെന്നതായിരുന്നു,മേനോൻ.പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ മുഹമ്മദ്, ആലി മുസലിയാരുടെ വിശ്വസ്തനും പൂക്കോട്ടൂർ കോവിലകം വക എസ്റ്റേറ്റിൽ നിന്ന് പിരിച്ചു വിട്ട ജീവനക്കാരനും ആയിരുന്നു.ലഹളയിൽ മുഹമ്മദും സംഘവും പിന്നീട്,പൂക്കോട്ടൂർ കോവിലകം തന്നെ ആക്രമിച്ചു.
മാപ്പിളമാരുടെ ഉൽപത്തി ചരിത്രവും പരിണാമവുമാണ് ആദ്യ ഭാഗം;ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗമാണ്,മതം മാറിയത്.മുക്കുവ കുടുംബങ്ങളിൽ ഒരാളെങ്കിലും മുസ്ലിം ആകണമെന്ന് സാമൂതിരി ഉത്തരവിറക്കിയിരുന്നു.പോർച്ചുഗീസ് അധിനിവേശത്തിൽ മാപ്പിളമാർക്ക് കോഴിക്കോട്ട് കച്ചവട കുത്തക നഷ്ടപ്പെട്ട്,അവർക്ക് ഗ്രാമങ്ങളിൽ കൃഷിപ്പണിക്ക് പോകേണ്ടി വന്നു.കുഞ്ഞാലി മരയ്ക്കാർ സാമൂതിരിക്ക് തന്നെ എതിരായി.ഏറനാട്ടിൽ ടിപ്പു സുൽത്താനെ തന്നെ എതിർക്കുന്ന മാപ്പിള മൂപ്പന്മാരുണ്ടായി.മാപ്പിളമാർ കുടിയാന്മാരായതിലോ അവർ നിരക്ഷരർ ആയതിലോ പൗരോഹിത്യം അവരെ മതഭ്രാന്തർ ആക്കിയതിലോ ഹിന്ദുക്കൾക്ക് ഒരു പങ്കുമില്ല.Write a review on this book!. Write Your Review about വാരിയന്‍കുന്നന്റെ കശാപ്പുശാല Other InformationThis book has been viewed by users 2385 times