Book Name in English : Vedamguli
കൈകളിൽ ഒൻപതു വിരലുമായ് അവൾ ചീമേനി കുന്നിറങ്ങി കുതിച്ചൊഴുകുന്ന പുഴകടന്നു ചീമേനി തറവാടിലേയ്ക്ക് അവൾ ഇടതുകാൽ വച്ച് കയറി വന്നപ്പോൾ തൊഴുത്തിലെ പോത്ത് വല്ലാതൊന്നമറി. മലവെള്ളപാച്ചിലിൽ ഒഴുകി വന്ന അവദൂതൻ ജന്മം നൽകിയ വേദാംഗുലി. കാലത്തിന്റെ കണക്കുകൾ തെറ്റിച്ച് കാലത്ത മറികടന്നുപോയ വേദാംഗുലി.
കടമറ്റത്തച്ചന്റെ അനുഗ്രഹവുമായ് അവളെ പ്രാണനോടു ചേർക്കാൻ ആയിരം കൈയ്യുകളുമായ് അവൻ തോമ, കടമറ്റത്തു തോമ. ദോംഗുലിയുടെയും തോമയുടെയും നിശബ്ദ പ്രണയത്തിലൂടെ മുന്നോട്ടു കുതിച്ചൊഴുകുന്ന മാന്ത്രികതയുടെ അതിർവരമ്പുകൾ കടന്ന് അതിഭീകരമായ മുഹൂർത്തങ്ങൾ ഒരുക്കി മുന്നോട്ട് ഒഴുകുമ്പോൾ ചീമേനി ഭഗവതിയും കടമറ്റത്തച്ചനും അനുഗ്രഹവുമായ് കാത്തുനിന്നോ…Write a review on this book!. Write Your Review about വേദാംഗുലി Other InformationThis book has been viewed by users 1709 times