Book Name in English : Vijaya Vazhikal
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ച ടെക്നോപാര്‍ക്കിന്റെ ആരംഭദിനങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകം. ദീര്‍ഘവീക്ഷണത്തോടെയും തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെയും ഒരു പ്രസ്ഥാനത്തിന് അടിത്തറയിട്ടയതിന്റെ നാള്‍ വഴി അതിന്റെ സ്ഥാപക സി.ഇ.ഒയുടെ വാക്കുകളില്‍. വ്യവസായികള്‍ കേരളത്തില്‍ നിന്നും മുഖം തിരിക്കുകയും വ്യവസായങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രമേണ സംസ്ഥാനത്തിന് നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന അന്തരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ രേഖപ്പെടുത്തുന്നത്. ഒപ്പം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ച ഐ.ടി യുഗത്തിന്റെ കടന്നു വരവിന്റെ ചരിത്രവും.
പിന്തുടരാന്‍ ഉന്നതനിലവാരത്തിലുള്ള മുന്‍ മാതൃകളില്ലാതെ പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുടെ സുഖശീതളിമയില്ലാതെ പരിമിതികളുടെ ഊഷരഭൂമിയില്‍ നിശ്ചയദാര്‍ഢ്യവും പ്രതിബന്ധങ്ങളെ മറികടക്കാനുള്ള മനകരുത്തും കൈമുതലാക്കി ഒരു പ്രസ്ഥാനത്തെ വിജയസോപാനത്തിലേക്കെത്തിച്ച ചരിത്രം.Write a review on this book!. Write Your Review about വിജയ വഴികള്‍ Other InformationThis book has been viewed by users 1185 times