Image of Book വിരൽപ്പഴുതിലെ ആകാശങ്ങൾ
  • Thumbnail image of Book വിരൽപ്പഴുതിലെ ആകാശങ്ങൾ
  • back image of വിരൽപ്പഴുതിലെ ആകാശങ്ങൾ

വിരൽപ്പഴുതിലെ ആകാശങ്ങൾ

Publisher :H and C Books
ISBN : 9788119331567
Language :Malayalam
Edition : 2024
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Viralppazhuthile Aakaashangal

കേൾക്കുന്നുണ്ട്. ഹൃദയത്തിൻ്റെ താളം!’
സേബയുടെ വാക്കുകൾ. ഇതിലെ ഒരു ലേഖനത്തിൽനിന്ന്.

മനംകവരുന്ന ഈ കുറിപ്പുകൾക്ക് ഏറ്റവും ഉചിതമായ വിശേഷണവും ഇതാണ്. മലയാളവും ഇംഗ്ലീഷും അനായാസം വഴങ്ങുന്ന, മനോഹരമായി എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന സേബയുടെ ജീവിതവും കലാസപര്യയും അപൂർവങ്ങളിൽ അപൂർവമാണ്. പരിമിതികളിൽനിന്നു പറന്നുയരുന്ന ഈ കുറിപ്പുകൾ അവയിലെ സൗന്ദര്യാത്മകതകൊണ്ട് കണ്ണുകളെ ഈറനണിയിച്ചു. വീണ്ടും വീണ്ടും വായിപ്പിച്ചു.

ജോഹന്ന സ്പൈറിയുടെ ഹൈദി എന്ന പുസ്‌തകത്തിലെ, ക്ലാരയെ ഓർമ വന്നു. ചക്രക്കസേരയിലെ സ്ഥിരം ഇരിപ്പിൽനിന്ന്, എഴുന്നേറ്റു നടക്കാൻ കഴിവുനേടുന്ന ക്ലാര. ഇവിടെ, മനസ്സ് എന്ന മഹാശക്തിയെ മാത്രം മുറുകെ പിടിച്ച്, സേബ നടക്കുന്നു. പറക്കുന്നു- അക്ഷരങ്ങളിലൂടെയും വർണങ്ങളിലൂടെയുമുള്ള നിഷ്‌കളങ്കതയുടെ ഈ തീർഥയാത്രയേക്കാൾ വിശുദ്ധമായി, പ്രകാശഭരിതമായി മറ്റെന്തുണ്ട് ലോകത്തിൽ? കേൾക്കുക, ഈ ഹൃദയത്തിൻ്റെ താളം.
- വിജയലക്ഷ്‌മി

ലക്ഷത്തിലൊരാളെ ബാധിക്കുന്ന, ചികിത്സിച്ചു ഭേദമാക്കുക അസാധ്യമെന്ന് വൈദ്യലോകം തീർപ്പുകല്‌പിച്ച ’സ്പൈനൽ മസ്‌കുലർ അട്രോഫി’ രോഗം ബാധിച്ച സേബയുടെ ആത്മഭാഷണങ്ങളുടെ, ഹൃദയസല്ലാപങ്ങളുടെ പുസ്‌തക മാണിത്. ഓർമയുടെയും ഭാവനയുടെയും പെൻസ്ട്രോക്കുകൾകൊണ്ട് ഇവിടെ ഒരുവൾ തന്റെ ചലനപരിമിതിയെ പറക്കൽസാധ്യതയാക്കിമാറ്റുന്നു. ചക്രക്കസേരയ്ക്ക് ചിറകുകൾ മുളയ്ക്കുന്ന അത്ഭുതത്തിന് ഇത് നിങ്ങളെ സാക്ഷിയാക്കും.
Write a review on this book!.
Write Your Review about വിരൽപ്പഴുതിലെ ആകാശങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 74 times