Book Name in English : Vishakanyaka
വിഷകന്യകയാണ് എസ്,കെ യുടെ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപനം ചെയ്യുന്ന നോവല്‍. അത് ഒരു വ്യക്തി ചരിത്രമല്ല. സമൂഹ ചരിത്രമാണ്. കൃഷി ചെയ്ത് ജീവിക്കാന്‍ മണ്ണന്വേഷിച്ച് മാതൃദേശമായ തിരുവിതാംകൂര്‍ വിട്ട് മലമ്പാറിലെ തരിശുഭൂമിയിലേയ്ക്ക് പോയി, അവിടത്തെ പ്രതികൂലമായ പ്രകൃതിയെയും പ്രത്യേക ചിന്താഗതിക്കാരനായ മനുഷ്യരും കൂടി സ്രഷ്ടിച്ചു കൂട്ടുന്ന പ്രധിബന്ധങ്ങളോട് ക്ഷമാപൂര്‍വ്വം പോരാടി ഊഷരപ്രദേശങ്ങളെ സസ്യശ്യാമളയും ഫലപൂയിഷ്ഠവുമാക്കിത്തീര്‍ത്ത്. ഒടുവില്‍ കഠിന രോഗബാധിതനാരായി നശിച്ചടങ്ങുന്ന ഒരു കര്‍ഷകസംഘമാണ് അതിലെ നായകന്‍. നായികയോ- ആ നായകനെ ദൂരെയിരുന്നു കടാക്ഷിച്ചു ചാരത്തി വരുത്തി. അയാളുടെ വിയര്‍പ്പും ചോരയും പ്രേമോപഹാരങ്ങളായി കരസ്ഥമാക്കി കഴിഞ്ഞതിനു ശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരം കൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന തരിശുഭൂമിയും.
പ്രൊ.എന്‍.ക്രഷ്ണപിള്ളWrite a review on this book!. Write Your Review about വിഷകന്യക Other InformationThis book has been viewed by users 8596 times