Book Name in English : Visudha chumbanam
ബൈബിളിനെയും ക്രൈസ്തവദര്‍ശനത്തെയും ഉള്‍ക്കൊണ്ട്, അവയിലെ ഭാഷ , പ്രമേയം , പശ്ചാത്തലം, ദര്‍ശനം, സംസ്‌കൃതി എന്നിവ സ്വാംശീകരിച്ച് രചിക്കപ്പെട്ട ഈ കഥകളെ ദൈവികതയിലേക്ക് ഉയരുന്ന മനുഷ്യരും ദൈവത്തില്‍നിന്ന് അകലുന്ന മനുഷ്യരും സജീവമാക്കുന്നു. ക്രൈസ്തവാദര്‍ശങ്ങളായ പാപം, പാപമോചനം, ആദിപാപം, അതിന്റെ ഫലമായി എക്കാലത്തേക്കും പാപം പേറുന്ന നരവംശം, രക്ഷ തുടങ്ങിയവ ഇക്കഥകളുടെ ദാര്‍ശനികപശ്ചാത്തലമാണ്. സ്വയം ഒരു കവചമായി ലോകത്തെ പൊതിയുന്ന മഴപോലെ, ലോകത്തെ പ്രകാശമാനമാക്കുന്ന വെയില്‍പോലെ, ഇവയില്‍ ദൈവസ്പര്ശം നിറഞ്ഞുനില്ക്കുന്നു.
ക്രിസ്തീയപശ്ചാത്തലത്തിലുള്ള 40 കഥകള്‍Write a review on this book!. Write Your Review about വിശുദ്ധചുംബനം Other InformationThis book has been viewed by users 1717 times