Book Name in English : Vyulparinamam
വ്യുൽപരിണാമം ഒരു രാഷ്ട്രീയ രൂപകമാണ്. അത് മനുഷ്യാവസ്ഥയെ പ്രശ്‌നവൽക്കരിക്കുന്നു. ഒപ്പം രാഷ്ട്രം, സമത്വം, ജനാധിപത്യം മുതലായ പരികല്പനകളെയും അവ ഉത്പാദിപ്പിക്കപ്പെടുന്ന രീതികളെയും അധികാരവും ജനതയുമായുള്ള നിത്യസംഘർഷത്തെയും ഇതേവരെയുള്ള മനുഷ്യചരിത്ര ത്തിന്റെ വെളിച്ചത്തിൽ ആഖ്യാനത്തിനും അപഗ്രഥനത്തിനും വിധേയമാക്കുന്നു. പരാജിതൻ്റെ ദിനസരിപ്പുസ്‌തകത്തിന് നേർവിപരീതമാണ് വിജയിയുടെ ദിനസരിക്കുറിപ്പുകൾ എന്നും, രണ്ടാമത്തെതാണ് പലപ്പോഴും നാം ചരിത്രമായി വായിക്കുന്നതെന്നും ഓരോ വിജയത്തിന്നടിയിലും അനേകം പരാജിതരുടെ സ്വപ്‌നവും രക്തവുമുണ്ടെന്നും ഒരു ദൃഷ്‌ടാന്തകഥയിലൂടെ വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയാഖ്യാനത്തിന് എങ്ങനെ കാവ്യാത്മകമാകാം എന്ന് ബിലഹരിയുടെ ഈ നോവൽ കാണിച്ചുതരുന്നു.
Write a review on this book!. Write Your Review about വ്യുല്‍പരിണാമം Other InformationThis book has been viewed by users 219 times