Book Name in English : Yayaathi
1958 - 67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുളള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുളള ജ്ഞാനപീഠപുരസ്കാരം നേടിയ നോവലാണ് യയാതി . തന്റെ നോവലിനെപ്പറ്റി നോവലിസ്റ്റ് ഇങ്ങനെയെഴുതി : “എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ് . ചുറ്റുമുളള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍ .” - യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗാത്മകതയെ പ്രകാശമാനമാക്കി . ഒഴുക്കില്‍പ്പെട്ട സാധാരണമനുഷ്യന് പ്രാകൃതികമായ ഭോഗതൃഷ്ണമൂലം എപ്രകാരം വഴുതിപ്പോന്നെന്നു കാണിക്കാന്‍ ഈ നോവലിനു കഴിയുന്നു . ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹ്യജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വഹിക്കുന്നു . മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാളവായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി .
1974 ജ്ഞാനപീഠപുരസ്കാരം നേടിയ കൃതി
വിവര്‍ത്തനം : പ്രൊഫ . വി .മാധവന്‍പിളള .
Write a review on this book!. Write Your Review about യയാതി Other InformationThis book has been viewed by users 3615 times