Book Name in English : Youvanathinte Murivukal
സത്യസന്ധമായ ഒരു തുറന്നെഴുത്താണ് തസ്ലീമയുടെ ആത്മകഥ. അവര്‍ കപട സദാചാരത്തില്‍ വിശ്വസിക്കുന്നില്ല. അശ്ലീലമെന്ന് ഒരുപക്ഷേ നാം പറഞ്ഞേക്കാവുന്ന ഭാഷാസംജ്ഞകളില്‍ തെളിഞ്ഞു നില്‍ക്കുന്നത് എഴുത്തിന്‍റെ നിറഞ്ഞ ആത്മാര്‍ത്ഥതയാണ്. തസ്ലീമയുടെ ആത്മകഥ യുടെ ഓരോ താളും സ്ത്രീയുടെ ദുരന്ത ജീവിതത്തിന്റെ അര്‍ത്ഥതല ങ്ങളിലൂടെയാണ് കടന്നുപോകുന്നത്. താനും തന്റെ മാതാവും വേലക്കാരും സഹപാഠി കളുമടങ്ങുന്ന ഒരു കൂട്ടം സ്ത്രീകള്‍ ഇതിലെ ദുരന്തകഥാപാത്രങ്ങളായി മാറുന്നു. പുരുഷ മേധാവിത്വവും സാമൂഹ്യവ്യവസ്ഥയും ഇവിടെ രൗദ്രവേഷമണിഞ്ഞു നില്‍ക്കുന്നു. താന്‍ പ്രണയിച്ച പുരുഷനുമായുള്ള വിവാഹജീവിതവും ഡോക്ടറുടെ മേലങ്കിപ്പട്ടം കെട്ടിയ ഔദ്യോഗിക ജീവിതവും ദുഃഖങ്ങളുടെ അകന്പടി നിറഞ്ഞതാണ്. അനുഭവങ്ങള്‍ അവരെ തളര്‍ത്തുന്നില്ല; മറിച്ച് ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ സമ്മാനിക്കുകയാണ്.Write a review on this book!. Write Your Review about യൗവനത്തിന്റെ മുറിവുകള്‍ Other InformationThis book has been viewed by users 2901 times