Book Name in English : Agappe
സ്വന്തം മണ്ണിനുവേണ്ടി കാർക്കശ്യത്തോടെ പോരാടുന്ന മല്ലിക. നഷ്ടപ്രതാപങ്ങളുടെ രാജകുമാരനായ ഹിരാങ്ക്, ആരെയും കൂസാതെ ജീവിതമാഘോഷിക്കുന്ന കുൻലെ, ഉൾഭയങ്ങളിൽ പിടയുന്ന വേദാന്ത്, ഒലാവി. ആപ്പളോണിയ, സാരംഗ്, മെർലിൻ: തങ്ങളുടെ മാത്രം ജീവിതവ്യാകരണങ്ങളിൽ മുഴുകി ഇനിയും നഗരനൈരന്തര്യങ്ങളോട് സമരസപ്പെടാത്തവർ... അങ്ങനെ ഉപരിപഠനത്തിനായി വിവിധ ദേശങ്ങളിൽനിന്നും ലണ്ടൻ നഗരത്തിലെത്തുന്ന ഭാഷയിൽ, വിശ്വാസങ്ങളിൽ സംസ്‌കാരങ്ങളിലൊക്കെയും വിഭിന്നരായ ഇവരെ ഒരുമിപ്പിക്കുന്നത് അതിജീവനത്തോടുള്ള അഭിനിവേശം മാത്രമാണ്. ക്യാമ്പസ്‌കാലത്തെ ആ ശ്രമങ്ങളിൽ ചിലവ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയുമൊക്കെ അലിഖിതമായ ഭാഷ്യമാവുന്നതാണ് ’അഗാപ്പെ’.Write a review on this book!. Write Your Review about അഗാപ്പെ Other InformationThis book has been viewed by users 323 times