Book Name in English : Achan Vannu Vilakkoothi
ഈ പുസ്തകത്തിന് ഇന്ന് വലിയ കാലിക പ്രാധാന്യമുണ്ട്. ഹിന്ദുവും മുസ്ലീമും ഒരമ്മയുടെ മുലപ്പാൽ കുടിച്ച് സ്‌നേഹത്തോടെ വളർന്നതിന്റെ അനുഭവസാക്ഷ്യവുമായി പ്രതാപൻ വരുന്നത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങൾ...! ഈ പുസ്തകത്തിൽ അതിമനോഹരമായ ചില ഭാഷാപ്രയോഗങ്ങളുണ്ട്. ഒരു വാക്കിൽ, ഒരൊറ്റ വാക്കിൽ അർത്ഥത്തിന്റെ ഒരു ലോകംതന്നെ ഒതുക്കിവെച്ചിരിക്കുന്നു. വാർദ്ധക്യസഹജമായ ക്ലേശങ്ങളുള്ള എനിക്കുപോലും രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് തീർക്കാവുന്ന ഒരു പുസ്തകമാണിത്. ഏതാനും പേജുകൾ വായിക്കുമ്പോൾ മുന്നോട്ടു പോകാൻ കഴിയാതെ ഞാൻ പുസ്തകം അടച്ചുവെച്ചു. കണ്ണീർ നിമിത്തം ഒന്നും കാണാൻ കഴിഞ്ഞില്ല. പ്രതാപൻ തന്റെ തഴമ്പിച്ച കൈകൊണ്ട് കെട്ടിപ്പടുത്ത ഈ കുളം വളരെ ചെറുതാണ്. എങ്കിലും അതിലെ വെള്ളം അത്യന്തം നിർമ്മലവും അമൃതസമാനവുമാണ്.Write a review on this book!. Write Your Review about അച്ഛൻ വന്ന് വിളക്കൂതി Other InformationThis book has been viewed by users 105 times