Book Name in English : Adiyalapretham
അതിരുകളില്ലാത്ത സ്വാതന്ത്ര്യം ഈ നോവലിന്റെ ആഖ്യാനത്തില്‍ എഴുത്തുകാരന്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്നാമതായി മൂന്നു കാലഘട്ടങ്ങള്‍ കൂടിക്കലരുന്ന രചനാരീതി തന്നെ. മൂന്നു കാലങ്ങളും കൃത്യമായി വേര്‍തിരിച്ചും അതില്‍മാത്രം ഒതുക്കിയുമല്ല നോവലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ടാമതോ മൂന്നാമതോ ഉള്ള വായന ഓരോ വരിയിലെയും അടരുകളും ധ്വനികളും ആവശ്യപ്പെടുന്നുണ്ട്. ഏറെ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് അര്‍ത്ഥങ്ങള്‍ മെനയേണ്ട
ശ്രദ്ധാലുവായ വായനക്കാരനെ അടിയാളപ്രേതം ആവശ്യപ്പെടുന്നു….
-എസ്. ഹരീഷ്
മൂന്നു നൂറ്റാണ്ടുകളുടെ കാലദൂരത്തില്‍ ഒരേ നിയോഗംപേറി രണ്ടുപേര്‍. അനുസരിക്കുക മാത്രം ജീവിതദൗത്യമായ ഈ കീഴാളജന്മങ്ങളിലൂന്നി, ലോകത്തെവിടെയുമുള്ള അടിമയുടമബന്ധത്തിലെ നേരുതേടുന്ന രചന.
നായകസങ്കല്‍പ്പങ്ങളെ റദ്ദുചെയ്ത് മറ്റൊരു കാലത്തുനിന്നുമെത്തുന്ന ഉണ്ണിച്ചെക്കന്‍ എന്ന അന്വേഷകന്‍ പലപ്പോഴും വിചിത്രമായ ഒരപസര്‍പ്പകകഥയിലെ ദുരൂഹതനിറഞ്ഞ കഥാപാത്രമായിമാറുന്നു. നിസ്സഹായരുടെ ചോരവീണുകുതിര്‍ന്ന ചരിത്രത്തിന്റെ ഇരുണ്ടവഴികളിലൂടെ ഭാവനയും യാഥാര്‍ത്ഥ്യവും കഥയും ജീവിതവുമെല്ലാം
അതിര്‍വരമ്പുകളില്ലാതെ കുത്തിയൊഴുകുന്നു. പി.എഫ് മാത്യൂസിന്റെ പ്രശസ്തമായ നോവലിന്റെ മാതൃഭൂമിപ്പതിപ്പ്Write a review on this book!. Write Your Review about അടിയാളപ്രേതം Other InformationThis book has been viewed by users 6183 times