Book Name in English : Apaharikkappetta Daivangal
അപഹരിക്കപ്പെട്ട ദൈവങ്ങള്‍
ഗണേശന്‍ , അയാളുടെ ഭാര്യ നസീമ , കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മകന്‍ അമന്‍ എന്നീ മൂന്നു വ്യക്തികളില്‍നിന്നു തുടങ്ങുന്ന ഈ നോവല്‍ അതിവേഗം പ്രത്യക്ഷരും , ഉണ്ടോ എന്നുതന്നെ അറിയാത്തവരുമായ ഒരുപാട് കഥാപാത്രങ്ങളിലേക്ക് വികസിക്കുന്നു . അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാലിക നാഗരികതയായിത്തീരുന്നു രംഗം . വൈരുദ്ധ്യങ്ങളുടെ ബഹുലീകരിക്കപ്പെടുന്ന വിവിധ തലങ്ങളും മുട്ടിപ്പോകുന്ന അന്വേഷണങ്ങളുടെ നടച്ചാലുകളും അങ്കങ്ങള്‍ . നിയതമായ ഒരു ഉത്തരത്തിലേക്കും നീങ്ങുന്നില്ല ഈ കൃതിയുടെ ഉളളടക്കം . കവിതകളും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനംതന്നെയാണ് വിടവുകളിലേക്കും അകലങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അതിനു പരിശ്രമിക്കുന്നത് .
Write a review on this book!. Write Your Review about അപഹരിക്കപ്പെട്ട ദൈവങ്ങള്‍ Other InformationThis book has been viewed by users 2814 times