Book Name in English : Ambilymol Thirodhanam
2003. വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളിലൊരാൾ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെൺകുട്ടി 20 വർഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ഈ കേസിൽ തിരുവനന്തപുരത്ത് ഒരാൾ പ്രതി ചേർക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു: ’നീ പ്രതി മാത്രമല്ല, അന്വേഷകൻകൂടിയാണ്. തെളിയിച്ച് ഇതിൽനിന്ന് ഊരാം.’ അങ്ങനെ നിവൃത്തികേടിൽ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവിൽ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു. ഒരിക്കലും പ്രതിചേർത്ത് കേസ് തെളിയിക്കാൻ പറ്റാത്തൊരാൾ. കേസ് തെളിയിക്കാൻ പ്രഭയ്ക്ക് ആകുമോ? ഉദ്വേഗമുനയിൽ യാത്ര ചെയ്യുന്ന ഒരു നോവൽ മാത്രമല്ല ഇത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥകൂടിയാണ്. ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചന.Write a review on this book!. Write Your Review about അമ്പിളിമോൾ തിരോധാനം Other InformationThis book has been viewed by users 51 times